കോഴിക്കോട് പട്ടാപക്കല്‍ ഓട്ടോറിക്ഷ യാത്രക്കിടെ 65 കാരി പീഡനത്തിനിരയായി

കോഴിക്കോട് :മുക്കത്ത് ഓട്ടോറിക്ഷ യാത്രക്കിടെ 65 കാരിയെ ആക്രമിച്ച സംഭവത്തില്‍ സ്ത്രീ പീഡനത്തിനിരയായതായി കണ്ടെത്തല്‍. പീഡനത്തിന് ഇരയായ സ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.

കോഴിക്കോട് മുക്കം മുത്തേരിയില്‍ പട്ടാപക്കല്‍ 65 കാരിയെ ബോധരഹിതയാക്കി അക്രമിച്ച സംഭവത്തിലാണ് പുതിയ വഴിതിരിവ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് സ്ത്രീ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. എന്നാല്‍ ആദ്യ മൊഴിയില്‍ പീഡനത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

താമരശേരി ഡിവൈഎസ്പി അഷ്റഫിനാണ് അന്വേഷണ ചുമതല. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും പരിശോധിക്കും. വ്യാഴാഴ്ച രാവിലെ പത്ത് മണിക്കാണ് ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരിയായ സ്ത്രീ അക്രമത്തിരയായത്. സ്ത്രീയെ ഗുരുതര പരുക്കുകളോടെ അന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment