കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ടുപേരെ വധിച്ചു

കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംയുക്ത സേനയുടെ ഭീകരവിരുദ്ധ നടപടിയിൽ 2 ഭീകരരെ വധിച്ചു. മൂന്നു സൈനികർക്ക് പരിക്കേറ്റു.

വിദേശത്ത് നിന്നുള്ള ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അലിഭായിയാണ് കൊല്ലപ്പെട്ടത്. അറേ, കുൽഗാം മേഖലകളിലാണ് മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞത്. സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മേഖലയിൽ നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.

FOLLOW US: pathramonline

pathram:
Related Post
Leave a Comment