നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനം: മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ വരെ പിഴയും 2 വര്‍ഷം നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനം: മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ വരെ പിഴയും 2 വര്‍ഷം തടവും

തിരുവനന്തപുരം : സംസ്ഥാനം സമൂഹ വ്യാപനത്തിലേക്കു നീങ്ങുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായി പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു. താഴെപ്പറയുന്നവ പാലിച്ചില്ലെങ്കില്‍ 10,000 രൂപ വരെ പിഴയും 2 വര്‍ഷം തടവുശിക്ഷയും ലഭിക്കാം.

കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ഒരു സമയം 25 പേരില്‍ കൂടുതല്‍ പാടില്ല. സാനിറ്റൈസര്‍ കടയുടമ ലഭ്യമാക്കണം.

പൊതുസ്ഥലം, ജോലിസ്ഥലം, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കണം.

പൊതുസ്ഥലങ്ങളിലും പരിപാടികളിലും വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം.

വിവാഹച്ചടങ്ങുകളില്‍ ഒരു സമയം 50 പേരില്‍ കൂടുതല്‍ പാടില്ല. സാനിറ്റൈസര്‍ വേണം. മാസ്‌കും അകലവും നിര്‍ബന്ധം.

ജാഥ, ധര്‍ണ, പ്രകടനം എന്നിവ അനുമതി കൂടാതെ പാടില്ല. പങ്കെടുക്കാവുന്നത് ആറടി അകലം പാലിച്ച് 10 പേര്‍ക്കുമാത്രം.
റോഡ്, ഫുട്പാത്ത് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ തുപ്പരുത്

FOLLOW US PATHRAMONLINE

pathram:
Leave a Comment