ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന. അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കൊവിഡ് പോസിറ്റീവായ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ടിംഗ് ചെയർമാൻ ആവ്ദേശ് നാരായൺ സിംഗിന് രോഗം സ്ഥിരീകരിച്ചതോടെയാണ് നിതീഷിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്.

നിതീഷിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പതിനഞ്ച് സ്റ്റാഫുകളുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആവ്ദേശ് നാരായണുമായി നിതീഷ് സമ്പർക്കം പുലർത്തിയിരുന്നു. ജൂലൈ ഒന്നിന് പുതിയ എം.എൽ.സിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരും അടുത്ത ഡയസിലാണ് ഇരുന്നത്.

Follow us on pathram online

pathram desk 2:
Related Post
Leave a Comment