കുറയുന്നില്ല.. കൂടുന്നേയുള്ളൂ… !!! 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് കോവിഡ്; രാജ്യത്ത് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. 24 മണിക്കൂറിനിടെ 442 പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ ആകെ കോവിഡ് ബാധിതര്‍ 6.48 ലക്ഷമായി. മരണസംഖ്യ 18,655 ആകുകയും ചെയ്തു. 2.35 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3.94 ലക്ഷം പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്തെത്തി.

8376 പേര്‍ മരിച്ചിട്ടുണ്ട് മഹാരാഷ്ട്രയില്‍ മാത്രം. ഡല്‍ഹിയില്‍ 94,695 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1904 പേര്‍ മരിച്ചു. 1,02,721 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ 1385 മരണവും 34,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1904 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശില്‍ 749 ഉം പശ്ചിമബംഗാളില്‍ 717 ഉം കോവിഡ് മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ 4964 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചതായി കണ്ടെത്തിയത്. 2100 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു.

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment