വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി അരണപ്പാറ മല്ലികപ്പാറ കോളനിയിലെ ദാസന്‍ (33) ആണ് അറസ്റ്റിലായത്. ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വച്ച് ദാസന്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. തിരുനെല്ലി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദാസനെ അറസ്റ്റ് ചെയ്തത്.

ഭാര്യയും മക്കളുമുള്ള ദാസന്‍ കല്ല്യാണം കഴിച്ചിട്ടില്ലെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായതോടെ യുവതിയുടെ വീട്ടുകാര്‍ ദാസനെ പറ്റി അന്വേഷിച്ചപ്പോഴാണ് ഭാര്യയും മക്കളുമുള്ള വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് തിരുനെല്ലി സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment