ഷംനാ കാസിം കേസ് ; ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും പിടിയില്‍

പാലക്കാട് : നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും അറസ്റ്റില്‍. പ്രതികളായ ഹാരീസ്, അബൂബക്കര്‍, ശരത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും. പാലക്കാട് പെണ്‍കുട്ടികളെ സ്വര്‍ണ കടത്തിനായി തടഞ്ഞുവച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്.

ഷംന കാസിം കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ജൂണ്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

കാര്യങ്ങള്‍ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഇവര്‍ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ജൂണ്‍ 29 ന് മുഖ്യ പ്രതിയടക്കം പിടിയിലായി. ഷംനാ കാസിമിനൊപ്പം സ്‌റ്റേജ് ഷോകളില്‍ പങ്കെടുത്ത താരങ്ങളുടെയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

follow us pathramonlie

pathram:
Related Post
Leave a Comment