രോഗം തടയാനുള്ള ഏറ്റവും വലിയ ആയുധം മനുഷ്യത്വമാണെന്ന് മുഖ്യമന്ത്രി

രോഗം തടയാനുള്ള ഏറ്റവും വലിയ ആയുധം മനുഷ്യത്വമാണെന്ന് മുഖ്യമന്ത്രി; അപരന്റെ കരുതല്‍ ഓരോരുത്തരും കണക്കാക്കണം. മനുഷ്യത്വം കാണിക്കാതിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കോട്ടയത്തു നിന്ന് വിഷമകരമായ ഒരു അവസ്ഥ കേട്ടു. ബെംഗളൂരുവിൽ നിന്നെത്തി, 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു ഒരു യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും. അവർ വീട്ടിൽ കയറാനാകാതെ എട്ടു മണിക്കൂറോളം കഴിഞ്ഞു. അവരുടെ വീട്ടുകാരും ഭർതൃവീട്ടുകാരും സ്വീകരിക്കാൻ തയാറായില്ല. ഒടുവിൽ അവർക്ക് കലക്ട്രേറ്റിൽ അഭയം തേടേണ്ടി വന്നു. ഇത്തരം കാര്യങ്ങൾ നമ്മളെ എവിടെയാണ് എത്തിക്കുന്നതെന്നു ചിന്തിക്കുക. അവരെ ഭീതിയോടെ അകറ്റി നിർത്തുകയല്ല വേണ്ടത്. സാമൂഹിക അകലം പാലിച്ച് സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് കൂടുന്നു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണു നിലനിൽക്കുന്നത്.

നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്നാണ് ഈ സാഹചര്യം സൂചിപ്പിക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ചു പോരാടണം. അതിനാലാണ് ലോകത്തിനു തന്നെ മാതൃകയായി ഈ മഹാമാരിയെ പിടിച്ചുകെട്ടാനായത്. എന്നാൽ യശസ്സിന് കളങ്കം വരുത്തുന്ന ചില കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വരികയുണ്ടായി. അന്യദേശങ്ങളിൽ നിന്നും കഷ്ടപ്പാടുകൾ താണ്ടി കേരളത്തിലെത്തിയ സഹോദരങ്ങളിൽ ചിലർ നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങൾ കേൾക്കാനിടയായി. വീട് ആക്രമിക്കുക, ഊരു വിലക്കു മാതൃകയിൽ വിലക്കു കൽപ്പിക്കുക, ചികിത്സ കഴിഞ്ഞവരെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കുക എന്നിങ്ങനെയുള്ള വാർത്തകളാണ് വന്നത്.

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്, 39 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ. സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം ബാധിച്ചു. സിഐഎസ്എഫ് 6, എയർ ക്രൂവിലുള്ള ഒരാളും രോഗികളായി. രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്. സെക്രട്ടേറിയറ്റ് ഗേറ്റില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവർ‌, ജില്ല തിരിച്ച്

തിരുവനന്തപുരം 17

കൊല്ലം 23

പത്തനംതിട്ട 7

ആലപ്പുഴ 21

കോട്ടയം 14

എറണാകുളം 17

ഇടുക്കി 2

തൃശൂർ 21

പാലക്കാട് 14

മലപ്പുറം 35

കോഴിക്കോട് 14

കണ്ണൂർ 18

വയനാട് 1

കാസർകോട് 7

നെഗറ്റീവ് ആയവർ‌, ജില്ല തിരിച്ച്

തിരുവനന്തപുരം 5

പത്തനംതിട്ട 29

ആലപ്പുഴ 2

കോട്ടയം 16

എറണാകുളം 20

തൃശൂർ 5

പാലക്കാട് 68

മലപ്പുറം 10

കോഴിക്കോട് 11

കണ്ണൂർ 13

വയനാട് 10

കാസർകോട് 12

കഴിഞ്ഞ 24 മണിക്കൂറിൽ 7306 സാംപിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4964 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2098 പേർ ഉണ്ട്. 1,7,717 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2794 പേർ ആശുപത്രിയിൽ. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽ പെട്ട 53,922 സാംപിളുകൾ ശേഖരിച്ചു. അതിൽ 59,240 എണ്ണം നെഗറ്റീവ് ആയി. ആകെ ഹോട്സ്പോട്ടുകൾ 130.

FOLLOW US: pathram online

pathram desk 2:
Leave a Comment