ഉറവിടം അറിയാത്ത കോവിഡ് രോഗവ്യാപനം; കായംകുളത്ത് അതീവ ജാഗ്രത

13 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു

ഉറവിടം അറിയാത്ത കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കായംകുളത്ത് അതീവ ജാഗ്രത.

കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറിക്കടക്കാരനുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തിയതില്‍ 13 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

ഈ കുടുംബവുമായും കച്ചവട സ്ഥാപനവുമായും ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കായംകുളം എം.എല്‍.എ യു .പ്രതിഭ ആവശ്യപ്പെട്ടു.

എല്ലാവരും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം.

സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായോ താലൂക്ക് ആശുപത്രിയുമായോ ബന്ധപ്പെടണം.

അവര്‍ നല്കുന്ന നിര്‍ദ്ദേശം അനുസരിച്ച് ടെസ്റ്റ് നടത്തണം. ഒരു മണിക്കൂറില്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ 10 പേര്‍ക്ക് ടെസ്റ്റ് നടത്താന്‍ കഴിയും.

Follow us: pathram online

pathram desk 2:
Leave a Comment