ചൈന കടന്നുകയറിയെന്ന് രാഹുല്‍ ഗാന്ധി; വീഡിയോ പുറത്തുവിട്ടു

അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി. അതിർത്തിയിൽ ചൈന കടന്നു കയറിയെന്ന് ലഡാക്കിലെ ജനങ്ങൾ പറയുന്ന വിഡിയോ പങ്കു വെച്ചാണ് രാഹുലിന്റെ വിമർശനം. പ്രധാനമന്ത്രിയാണോ ജനങ്ങളാണോ കള്ളം പറയുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു.

ഭൂമി പിടിച്ചെടുക്കലുകളുടെ കാലം കഴിഞ്ഞെന്ന് ചൈനയോട് പ്രധാനമന്ത്രി. ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്ന ശക്തികള്‍ ലോകസമാധാനത്തിന് ഭീഷണിയാണ്. അത്തരക്കാര്‍ മണ്ണടിയുന്നതാണ് ലോകത്തിന് മുന്നിലുള്ള അനുഭവം. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. ദുര്‍ബലര്‍ക്ക് സമാധാനമുണ്ടാക്കാന്‍ കഴിയില്ല. അതിന് കരുത്തുവേണം. ഇന്ത്യ സൈനികശേഷിയും കരുത്തും കൂട്ടുന്നത് ലോകസമാധാനത്തിനുവേണ്ടിയാണെന്നും ലഡാക്കിലെ സൈനികരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

FOLLOW US: pathram online

pathram:
Related Post
Leave a Comment