ബസ് സ്‌റ്റോപ്പില്‍ മൃതദേഹം; കൊറോണ ഭീതിയില്‍ നാട്ടുകാര്‍; ഒടുവില്‍…

ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ കോവിഡ് ഭീതിമൂലം ജനം വിട്ടുനിന്നു. തുടര്‍ന്ന് എസ്‌ഐയും ആംബുലന്‍സ് ഡ്രൈവറും പിപിഇ കിറ്റ് ധരിച്ചെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ പുളിക്കല്‍ അരൂരിനു സമീപമാണു സംഭവം. ഏറെക്കാലമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്ന കിഴിശ്ശേരി സ്വദേശി ശിവദാസന്‍ (55) ആണു മരിച്ചത്. മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍, കോവിഡ് ഭീതിമൂലം അടുത്തേക്കു പോകാന്‍ ജനം മടിച്ചു. തുടര്‍ന്ന് എസ്‌ഐ വിനോദ് വലിയാട്ടൂരും ആംബുലന്‍സ് ഡ്രൈവര്‍ കുറുപ്പത്ത് അബ്ദുല്‍ റഷീദും പിപിഇ കിറ്റ് ധരിച്ച് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. സ്രവ പരിശോധന നടത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചതും ഇരുവരും ചേര്‍ന്നാണ്. കോവിഡ് ഫലം അടുത്ത ദിവസം ലഭിക്കും. അതുവരെ ഇരുവരും ക്വാറന്റീനില്‍ പ്രവേശിച്ചു. മരണവിവരം ബന്ധുക്കളെ അറിയിച്ചതായും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് അറിയിച്ചു.

PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment