തമിഴ്നാട്ടില്‍ ഇന്ന് 3882 പേര്‍ക്ക് കോവിഡ് : രോഗികള്‍ ഒരു ലക്ഷത്തിനടത്ത്, 1264 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ ബുധനാഴ്ച 3882 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 94,049 ആയി. നിലവില്‍ 39,856 പേരാണ് ചികിത്സയിലുള്ളത്. 63 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്. മരണപ്പെട്ടവരുടെ ആകെ എണ്ണം 1264 ആയി ഉയര്‍ന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 16 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 59 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 2852 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 52962 ആയി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 60,533 കടന്നു. ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, മധുരൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് മേഖലകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.

pathram:
Leave a Comment