പാലക്കാട് ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ്; വിശദ വിവരങ്ങള്‍…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ ഒന്ന്) 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 11 പേർ രോഗ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*കുവൈത്ത്-2*
പരുതൂർ സ്വദേശി (30 പുരുഷൻ)

തച്ചനാട്ടുകര സ്വദേശി (47 പുരുഷൻ)

*ഡൽഹി-3*
ശ്രീകൃഷ്ണപുരം സ്വദേശികളായ അച്ഛനും(56) മകളും (17)

പരുതൂർ സ്വദേശി (39 പുരുഷൻ)

*ഒമാൻ-3*
തിരുമിറ്റക്കോട് സ്വദേശി (24 പുരുഷൻ)

കിഴക്കഞ്ചേരി സ്വദേശി (39 പുരുഷൻ)

നെല്ലായ ഇരുമ്പാലശ്ശേരി സ്വദേശി (23 പുരുഷൻ)

*തമിഴ്നാട്-2*
ശ്രീകൃഷ്ണപുരം സ്വദേശി (48 പുരുഷൻ)

മാത്തൂർ കിഴക്കത്തറ സ്വദേശി (67 സ്ത്രീ)

*യുഎഇ-2*
പേരൂർ സ്വദേശി (32 പുരുഷൻ)

ദുബായിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (51 പുരുഷൻ)

*ഖത്തർ-2*
കൊഴിഞ്ഞാമ്പാറ സ്വദേശി(58 സ്ത്രീ)

കോങ്ങാട് സ്വദേശിയായ ഗർഭിണി (24)

*മഹാരാഷ്ട്ര-1*
മുംബൈയിൽ നിന്നും വന്ന കാഞ്ഞിരപ്പുഴ സ്വദേശി(27 സ്ത്രീ)

*സൗദി-2*
കുമരംപുത്തൂർ സ്വദേശി (49 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 283 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.

FOLLOW US: pathram online

pathram:
Leave a Comment