ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് രോഗബാധ_സ്ഥിരീകരിച്ചു

#കോവിഡ്_19: #ഇടുക്കി ജില്ലയിൽ ഇന്ന് #ഒരാൾക്ക് #രോഗബാധ_സ്ഥിരീകരിച്ചു.

ജൂൺ 10 ന് ദുബായ്ൽ നിന്നും കൊച്ചിയിലെത്തിയ #ചക്കുപള്ളം സ്വദേശിക്കാണ്(28) ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊച്ചിയിൽ നിന്നും കെഎസ്ആർടിസിയിൽ തൊടുപുഴ എത്തി, അവിടുന്ന് ടാക്സിയിൽ അണക്കരയിലെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദുബായ് എയർപോർട്ട് ജീവനക്കാരനാണ്.

അതേസമയം ഇടുക്കി സ്വദേശികളായ #2_പേർ ഇന്ന് #രോഗമുക്തി നേടി.

ജൂണ്‍ 5ന് ഖത്തറില്‍ നിന്നെത്തി ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ച അടിമാലി ആനവിരട്ടി സ്വദേശി, മെയ്‌ 22 ന് ഡൽഹിയിൽ നിന്നെത്തി ജൂൺ 3 ന് കോവിഡ് സ്ഥിരീകരിച്ച കാൽവരിമൗണ്ട് സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

ഇതോടെ ഇടുക്കി സ്വദേശികളായ 49 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment