ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഗള്‍ഫില്‍ രണ്ടു മലയാളികള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ഖത്തീഫിലും കോട്ടയം സ്വദേശി റിയാദിലുമാണ് മരിച്ചത്. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊക്കാട്ടുങ്ങല്‍ അബ്ദുല്‍ അസീസ് (43) അണ് ഖത്തീഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്. പനിയും ചുമയും ശ്വാസ തടസ്സവുമായി ഒരാഴ്ച ഖതീഫ് അല്‍ സഹ്‌റ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു. ഖതീഫ് അല്‍ സഹ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ഖബറടക്കും. പിതാവ്: അലവി. മാതാവ്: ബീയിക്കുട്ടി. ഭാര്യ: സുഹ്‌റ. മക്കള്‍: മുര്‍ഷിദ, മുഫീദ, മുഹമ്മദ് റയാന്‍. ഖതീഫ് കെ.എം.സി.സി ചെയര്‍മാന്‍ മുഹമ്മദലി സഹോദരനാണ്.

കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാല്‍ റാവുത്തര്‍ നിരപ്പേല്‍ (67) റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ഇഖ്ബാല്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സയില്‍ ആയിരുന്നു.

മുപ്പത്തിയാറു വര്‍ഷമായി റിയാദില്‍ ജോലിചെയ്യുന്ന ഇഖ്ബാല്‍ റാവുത്തര്‍ സൗദി കണ്‍സല്‍ട്ടന്റ് കമ്പനിയില്‍ ഐ.എസ്. ഒ സ്‌പെഷ്യലിസ്റ്റായിരുന്നു. ഭാര്യ ഫാത്തിമാ ബീവി, സഫീജ മക്കള്‍ ഫെബിന (ടെക്‌നോ പാര്‍ക്ക്), റയാന്‍ (മോഡേണ്‍ സ്‌കൂള്‍, റിയാദ്). മയ്യത്ത് റിയാദില്‍ ഖബറടക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അറിയിച്ചു. നിലവില്‍ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 275 ആയി.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment