കോവിഡ് രോഗബാധ ഏറിയതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ജൂലൈ 31 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. ആരോഗ്യവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയും ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു.
തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 3949 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ചെന്നൈയില്‍ മാത്രം 2,167 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം ചെന്നൈയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 86,224 ആയി. തിങ്കളാഴ്ച 62 പേരാണ് കോവിഡ് രോഗബാധയെത്തുടര്‍ന്ന് മരിച്ചത്. തമിഴ്‌നാട്ടില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 1,141 ആയി.
follow us: PATHRAM ONLINE
Leave a Comment