മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 13 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ അഞ്ച് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു

ജില്ലയില്‍ 13 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 29) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ബംഗളൂരുവില്‍ നിന്നും 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ അഞ്ച് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

1-ജൂണ്‍ 18 ന് ബംഗളൂരുവില്‍ നിന്നെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശി (35),

2- ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വേങ്ങര വൈലോങ്ങര സ്വദേശി (39),

3- ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി (22),

4- ജൂണ്‍ 20 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി (40),

5- ജൂണ്‍ 19 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുതുപൊന്നാനി സ്വദേശി (22),

6- ജൂണ്‍ 20 ന് ദോഹയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി (30),

7- ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല പുതുപറമ്പ് സ്വദേശി (41),

8-ജൂണ്‍ 26 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ബസാര്‍ സ്വദേശി (45),

9-ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനാളൂര്‍ വട്ടത്താണി സ്വദേശി (49),

10-ജൂണ്‍ 25 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് കുറുമ്പലങ്ങോട് സ്വദേശി (43),

11-ജൂണ്‍ ഒമ്പതിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മങ്കട വെള്ളില സ്വദേശിനിയായ രണ്ട് വയസുകാരി,

12-ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഒഴൂര്‍ സ്വദേശി (45),

13- ജൂണ്‍ 23 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല തറയില്‍ സ്വദേശി (24)

ഇന്ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള് മറ്റ് ജില്ലക്കാര്‍

14- ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കണ്ണൂര്‍ ചെറുകുന്ന് സ്വദേശി (57),

15,16 – ജൂണ്‍ 26 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി (49),
തൃശൂര്‍ വേളൂര്‍ സ്വദേശി (59),

17 – ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് കുമരനെല്ലൂര്‍ സ്വദേശി (34),

18 – ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി (44)

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19: ജില്ലയില്‍ ഏഴ് പേര്‍ കൂടി രോഗമുക്തരായി

ജില്ലയില്‍ ചികിത്സയിലുള്ളത് 235 പേര്‍

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 29) 1,946 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 29,860 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 27,467 പേര്‍ വീടുകളിലും 2,039 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് പ്രത്യേക നിരീക്ഷണത്തിലുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment