ഇടുക്കി ജില്ലയിൽ ഇന്ന് 5 പേർക്ക് രോഗബാധ

കോവിഡ്_19: ഇടുക്കി ജില്ലയിൽ ഇന്ന് 5 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

1. ജൂണ്‍ 17 ന് തമിഴ്നാട് മധുരൈയില്‍ നിന്നും കുമളിയിലെത്തിയ #പെരുവന്താനം സ്വദേശി(25). കുമളിയില്‍ നിന്നും ടാക്‌സിയില്‍ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

2&3. ജൂണ്‍ 16 ന് തമിഴ്‌നാട് കമ്പത്തു നിന്ന് കുമളിയിലെത്തിയ #കരുണാപുരം സ്വദേശികളായ ദമ്പതികള്‍ (65വയസ്സ്, 50 വയസ്സ്). കുമളിയില്‍ നിന്നും കരുണാപുരത്തേക്ക് പോലീസ് ഏര്‍പ്പെടുത്തിയ ജീപ്പിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

4. തൃശ്ശൂരില്‍ കേരള യൂണിവേഴ്‌സിറ്റി വെറ്ററിനറി ആശുപത്രിയില്‍ സെക്ഷന്‍ ഓഫീസറായ #മൂലമറ്റം സ്വദേശി(31). ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 26 മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 26 ന് ബൈക്കില്‍ കുരുതികുളത്തെത്തി ഭാര്യയെയും ഒരു വയസ്സുള്ള മകനെയും മാതാപിതാക്കളെയും മുത്തശ്ശിയേയും സന്ദര്‍ശിച്ചു. ആലുവയിലെ നേവി ക്വാര്‍ട്ടേഴ്‌സില്‍ ബന്ധുവായ നേവി ഓഫീസറോടൊപ്പമാണ് താമസിച്ചിരുന്നത്. ആലുവയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ നിത്യേന തൃശ്ശൂരില്‍ ജോലിക്ക് പോയി വന്നിരുന്നു.

5. ജൂണ്‍ 14 ന് അബുദാബിയില്‍ നിന്നുമെത്തിയ #നെടുങ്കണ്ടം സ്വദേശി(24). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇതോടെ ഇടുക്കി സ്വദേശികളായ 52 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

FOLLOW US: pathram online

#covid19 #dailyupdate #breakthechain #collectoridukki #idukki #peruvanthanam #karunapuram #moolamattam #nedumkandam

pathram:
Related Post
Leave a Comment