പാലക്കാട് ജില്ലയിൽ ഇന്ന് നാല് വയസ്സുകാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ്; വിശദ വിവരങ്ങള്‍…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 29) നാല് വയസ്സുകാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് മൂന്നുപേർ രോഗ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*കുവൈത്ത്-5*
പട്ടിത്തറ സ്വദേശി (34 പുരുഷൻ)

ചാലിശ്ശേരി സ്വദേശി (46 പുരുഷൻ)

കപ്പൂർ സ്വദേശി(53 പുരുഷൻ)

കുമരനല്ലൂർ സ്വദേശി (34 പുരുഷൻ),

നാഗലശ്ശേരി പെരിങ്ങോട് സ്വദേശി(44 പുരുഷൻ).കുമരനെല്ലൂർ, പെരിങ്ങോട് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

*തമിഴ്നാട്-3*
തിരുമിറ്റക്കോട് സ്വദേശി (60 പുരുഷൻ)

ചെന്നൈയിൽ നിന്നും വന്ന നെല്ലായ സ്വദേശികളായ സഹോദരങ്ങൾ (53,43 പുരുഷന്മാർ)

*യുഎഇ-3*

തൃത്താല മേഴത്തൂർ സ്വദേശി (56 പുരുഷൻ)

തൃത്താല ഉള്ളന്നൂർ സ്വദേശി (32 പുരുഷൻ)

ദുബായിൽ നിന്നും വന്ന കൊപ്പം ആമയൂർ സ്വദേശി (4, പെൺകുട്ടി)

*സമ്പർക്കം-1*
തിരുമിറ്റക്കോട് സ്വദേശി (55 സ്ത്രീ). ഖത്തറിൽ നിന്നും വന്ന ഇവരുടെ ഭർത്താവിന് ജൂൺ 23ന് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 268 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.

FOLLOW US: pathram online

pathram:
Related Post
Leave a Comment