കോട്ടയം: പള്ളിക്കത്തോട് പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

കോട്ടയം: ഒരു കുടുംബത്തിലെ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ 2 ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ചൊവ്വ, ബുധന്‍ പഞ്ചായത്ത് അടച്ചിടും. ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ ബന്ധുക്കളായ 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ്(37), ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃമാതാവ്(67) എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി.

pathram:
Related Post
Leave a Comment