ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും വന്‍വര്‍ധനവ്. ഞായറാഴ്ച മാത്രം 19,700 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 5,49,197 ആയി. 16,487 പേര്‍ ഇതുവരെ മരിച്ചു. ഇന്നലെ മാത്രം 384 പേരാണ് മരിച്ചത്.
ശനിയാഴ്ചയാണ് ഏറ്റവുമധികം രോഗബാധിതര്‍ രാജ്യത്തുണ്ടായത്. 20,060 പേര്‍. ആറു ദിവസത്തിനുള്ളില്‍ 1.1 ലക്ഷം പേര്‍ക്കാണ് രോഗബാധയുണ്ടായത്. നിലവില്‍ 2.1 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. 3.2 ലക്ഷം പേര്‍ രോഗമുക്തി നേടി. 58 ശതമാനത്തിനു മുകളിലാണ്
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. കര്‍ണാടകയില്‍ 1267 പേരാണ് പുതുതായി രോഗികളായത്. ഇവരില്‍ 783 പേര്‍ ബംഗലൂരുവിലാണ്. തെലങ്കാനയിലും ആയിരത്തിനു മുകളില്‍ പുതിയ രോഗികളുണ്ട്.
തമിഴ്നാട്ടില്‍ 3940 പേരിലും മഹാരാഷ്ട്രയിലും 5493 പേരിലും പുതുതായി രോഗം സ്ഥിരീകരിച്ചു. 1,64,626 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരില്‍ 30 ശതമാനവും മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം പ്രതിദിനം ഉയരുകയാണ്.
Leave a Comment