മകള്‍ക്ക് കോവിഡ്; ഡ്യൂട്ടിയ്ക്ക് എത്തിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറന്റീനില്‍ പോകാതെ ഡ്യൂട്ടിയ്ക്ക് എത്തിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എപുത്തൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ.യുടെ മകള്‍ക്കാണ് കോവിഡ് പോസറ്റീവ് ആയത്. മകളെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം ഡ്യൂട്ടിയ്ക്ക് വന്ന എസ്.ഐയെയാണ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക്. കൊട്ടാരക്കര,പുത്തൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ സുരേഷ് ബാബുവിനെയാണ് കൊല്ലം റൂറല്‍ പോലീസ് മേധാവി എസ്.ഹരിശങ്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഡെല്‍ഹില്‍ സിവില്‍ സര്‍വീസ് കോച്ചിംഗിലുള്ള മകള്‍ ജൂണ്‍ 15ന് ആണ് തിരുവല്ലയിലുള്ള വീട്ടിലെത്തിയത്. ജൂണ്‍ 29 ന് കോറ ഡൈന്‍ തിരേണ്ടതാണ്. ജൂണ്‍25 ന് സ്രവ പരിശോധനയ്ക്ക് മകളെ തിരുവല്ല ആശുപത്രിയില്‍ കാറില്‍ സുരേഷ് ബാബു കൊണ്ടുപോയി. വിവരങ്ങള്‍ മറച്ച് വച്ച് തിരികെ 25 26, തീയതികളില്‍ സ്റ്റേഷന്‍ ഡ്യൂട്ടിയ്ക്ക് വന്നു.26 ന് പരിശോധനാ ഫലംപോസറ്റീവ് ആയതോടെയാണ് അന്ന് എസ്.ഐ പുത്തൂര്‍ സ്റ്റേഷനില്‍ നിന്നും തിരികെ പോയത്.27 ന് വീണ്ടും സ്യൂട്ടിക്ക് വന്നു. മകള്‍ വീട്ടിലെ കോറെഡൈനില്‍ ആയപ്പോള്‍ വനിതാ പോലീസുകാരിയായ മാതാവാണ് മകളോടൊപ്പം ഉണ്ടായിരുന്നത്.

ജൂണ്‍ 29 ന് (തിങ്കളാഴ്ച)എസ്.ഐയുടെ പരിശോധനാ ഫലം വരും. നെഗറ്റീവ് ആയാല്‍ പോലീസിന് ആശ്വാസമാകും. ഫലം മറിച്ചായാല്‍ പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ അടച്ചിടേണ്ടി വരും.പോലീസുകാരും കുടുംബാംഗങ്ങളും കോറെ ഡൈ യിനില്‍ പോകേണ്ടി വരും. ഇന്ന് ഫലം നെഗറ്റീവ് ആയാലും 28 ദിവസം പോലീസുകാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കും.പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.അരുണ്‍ വിശദശമായ റിപ്പോര്‍ട്ട് റൂറല്‍പോലീസ് മേധാവിക്ക് നല്കി കഴിഞ്ഞു.

pathram:
Related Post
Leave a Comment