ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍; 47 പേര്‍ക്ക് , 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച 195 പേരില്‍ 47 മലപ്പുറം ജില്ലക്കാര്‍. തൊട്ടുപിന്നാലെ പാലക്കാട് ജില്ലയുംതൃശൂരും. പാലക്കാട് 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, രോഗം സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

follow us pathramonline

pathram:
Related Post
Leave a Comment