രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂര്‍ 18,552 പേര്‍ക്ക് കോവിഡ്, 384 മരണം, ആകെ രോഗികള്‍ അഞ്ച് ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ട് 5,08,953 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം കണ്ടെത്തുന്നത് ഇതാദ്യമാണ്. രാജ്യത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതിലാണ് വര്‍ധിക്കുന്നത്.

24 മണിക്കൂറിനിടെ 384 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 15,685 ആയി. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി.

മഹരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയി. 7106 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിക്കുകയുമുണ്ടായി. ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേര്‍ മരിച്ചു.

തമിഴ്നാട്ടില്‍ 74,622 പേര്‍ക്ക് രോഗവും 957 മരണവും റിപ്പോര്‍ട്ട് ചെയ്തു. 30095 പേര്‍ക്ക് കോവിഡ് കണ്ടെത്തിയ ഗുജറാത്തില്‍ 1771 പേരാണ് മരിച്ചത്. കേരളത്തില്‍ ഇന്നലെ 150 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതടക്കം 3876 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 22 മരണവുമുണ്ടായി.

follow us pathramonline

pathram:
Related Post
Leave a Comment