തൃശൂര്‍ ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് ; ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 327 ആയി

തൃശൂര്‍: ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തരായി. ഖത്തറില്‍ നിന്ന് വന്ന മരത്താക്കര
സ്വദേശി (26, പുരുഷന്‍), കുവൈറ്റില്‍ നിന്ന് ജൂണ്‍ 19 ന് തിരിച്ചെത്തിയ കുന്നംകുളം
സ്വദേശി (35, പുരുഷന്‍), കുവൈറ്റില്‍
നിന്ന് 13 ന് തിരിച്ചെത്തിയ പുത്തന്‍ചിറ
സ്വദേശി (37, പുരുഷന്‍), മഹാരാഷ്ട്രയില്‍ നിന്ന് 16 ന് തിരിച്ചെത്തിയ ചാലക്കുടി
സ്വദേശി (55, പുരുഷന്‍), മുംബൈയില്‍
നിന്ന് 19 ന് തിരിച്ചെത്തിയ പുത്തന്‍ചിറ സ്വദേശി (59, പുരുഷന്‍), 10 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ മുണ്ടൂര്‍
സ്വദേശി(32, പുരുഷന്‍), ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ മാടക്കത്തറ
സ്വദേശി (36, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 327 ആയി. ഇതുവരെ 199 പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കരോഗികളില്ല. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 119 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Follow us: pathramonline LATEST NEWS

pathram:
Related Post
Leave a Comment