ചക്ക തലയില്‍ വീണ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ഫലം നെഗറ്റീവായതിന് പിന്നാലെ മരിച്ചു

രാജപുരം : കാസര്‍കോട് ചക്ക തലയില്‍ വീണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ മുക്കുഴി കരിയത്തെ റോബിന്‍ തോമസ് (42) ആണ് മരിച്ചത്. ഏഴാംമൈലില്‍ ഓട്ടോ ഡ്രൈവറായിരുന്നു. മേയ് 19നാണ് ഇദ്ദേഹത്തെ ചക്ക തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ചികിത്സയിലിരിക്കെ നടത്തിയ സ്രവ പരിശോധനയില്‍ 23ന് കോവിഡ് പോസിറ്റീവ് ആയി. രണ്ടാമത് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി. 2 ആഴ്ചയില്‍ അധികമായി വെന്റിലേറ്ററിലായിരുന്നു. ഭാര്യ: അല്‍ഫോന്‍സ. മക്കള്‍: റിയ (4ാം ക്ലാസ് വിദ്യാര്‍ഥി), റോണ്‍. (യുകെജി വിദ്യാര്‍ഥി). മാതാവ്: റോസമ്മ. പിതാവ് പരേതനായ കോട്ടൂര്‍ തോമസ്. സഹോദരങ്ങള്‍: ജോണ്‍, റോയി, റീന.

Follow us: pathramonline LATEST NEWS

pathram:
Related Post
Leave a Comment