നല്ല സൗന്ദര്യവും ശരീരവും ഉള്ളവരെ കാണുമ്പോൾ എനിക്ക് കോംപ്ലക്‌സ് അടിക്കുമെന്ന് ചിപ്പി

നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിന്‍ ചെയ്യുന്നവരെക്കാണുമ്പോള്‍ കോംപ്ലക്‌സ് അടിക്കും. ഭരതന്‍ സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ചിപ്പി. തുടര്‍ന്ന് നിരവധി മലയാള സിനിമകളിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996-ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ഇപ്പോളിതാ തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതിന്റെ രഹസ്യം തുറന്നു പറയുകയാണ് ചിപ്പി.

” കുറച്ചൊക്കെ എക്‌സസൈസ് ചെയ്യും. പുറത്തേക്കിറങ്ങി നടക്കുമ്പോള്‍ നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിന്‍ ചെയ്യുന്നവരെക്കാണുമ്പോള്‍ കോംപ്ലക്‌സ് അടിക്കും. എങ്ങനെയാണ് അവരിങ്ങനെ ശരീരം നിലനിര്‍ത്തുന്നതെന്ന് ആലോചിച്ച് പോകും. എവിടെയെങ്കിലും പോയി വന്നാല്‍ പിന്നെ ആരെങ്കിലും മെലിഞ്ഞു എന്ന് പറയുന്നതുവരെ എക്‌സൈസ് തകര്‍ക്കും. ടിവിയില്‍ എപ്പോഴും ആളുകള്‍ കാണുന്നതു കൊണ്ട് മെലിഞ്ഞാലും വണ്ണം വെച്ചാലും പ്രേക്ഷകര്‍ക്ക് അറിയാം” – ചിപ്പി പറയുന്നു.

pathram:
Related Post
Leave a Comment