കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ ജനങ്ങള്‍ക്ക് ലഭിക്കും

കൊറോണവൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഓട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നവരില്‍ ഒന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആസൂത്രണം ചെയ്തതനുസരിച്ച് എല്ലാം നടക്കുന്നുവെങ്കില്‍ ഈ ഒക്ടോബറോടെ കോവിഡ്-19 വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭിക്കും.

ഇതോടൊപ്പം തന്നെ, ഓക്‌സ്‌ഫോര്‍ഡ് പരീക്ഷണങ്ങള്‍ക്ക് ശേഷം വാക്‌സിന്‍ നിര്‍മിക്കാന്‍ ഉത്തരവാദിത്തമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ആസ്ട്രാസെനെക്ക മൂന്നു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകന്‍ സൂചിപ്പിച്ചതു പ്രകാരം ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ ഓഗസ്റ്റ്, സെപ്റ്റംബറോടെ പുറത്തുവരും. വാക്‌സിന്‍ ഒക്ടോബറോടെ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.

നിലവില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ഗവേഷകര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകള്‍ നിര്‍മിക്കാന്‍ പോകുന്നുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദക കമ്പനികളിലൊന്നായ സെറം ഇന്ത്യ, കോവിഡ് -19 വാക്‌സിന്‍ വെറും 1,000 രൂപയ്ക്ക് ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.

മൃഗങ്ങളിലെ പരീക്ഷണങ്ങളില്‍ ഓക്‌സ്‌ഫോര്‍ഡ് ChAdOx1 വാക്‌സിന്‍ വിജയകരമാണെന്നും ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഫലങ്ങളെല്ലാം അനുകൂലമാണെന്നും പ്രൊഫസര്‍ ഹില്‍ പറഞ്ഞു. ഈ വാക്‌സിന്‍ ചിമ്പാന്‍സികളിലെ പരീക്ഷണങ്ങളില്‍ വളരെ നല്ല ഫലങ്ങള്‍ കാണിക്കുന്നു, ഇതിനകം തന്നെ മനുഷ്യ പരീക്ഷണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സ്‌ഫോര്‍ഡ് നടത്തിയ വാക്‌സിന്‍ ഇപ്പോള്‍ കൂടുതല്‍ പേരില്‍ പരീക്ഷണത്തിന് വിധേയമല്ല. യുണൈറ്റഡ് അറബ് എമിറേറ്റിലെ മനുഷ്യരില്‍ കോവിഡ് -19 വാക്‌സിന്‍ പരീക്ഷിക്കാന്‍ റെഗുലേറ്ററിയുടെ അനുമതി ലഭിച്ചതായി ബെയ്ജിങ് ആസ്ഥാനമായുള്ള ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വാക്‌സിനുകള്‍ അംഗീകരിക്കപ്പെടുമ്പോള്‍, കോവിഡ്-19 ലോകത്തില്‍ നിന്ന് നീക്കംചെയ്യാന്‍ വന്‍തോതിലുള്ള ഉത്പാദനം വേണ്ടിവരും

pathram:
Related Post
Leave a Comment