ശ്രീനിവാസന്‍ മാപ്പു പറയണം; നടന്റെ വീടിനു മുന്‍പില്‍അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ പ്രതിഷേധം

തൃപ്പൂണിത്തുറ: നടന്‍ ശ്രീനിവാസന്‍ അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ ശ്രീനിവാസന്റെ വീടിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പ്രസന്നകുമാരി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

നടന്‍ ശ്രീനിവാസനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നടന്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ 40 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല. സിനിമ ചര്‍ച്ചകളിലാണെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് നടന്‍ അറിയിച്ചത്.

pathram:
Related Post
Leave a Comment