മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും അഗ്രഗണ്യയായ ലക്ഷ്മിയുടെ അവസാനം ഇറങ്ങിയ ചിത്രം അരുവിയിലും അവര്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചു. ഇപ്പോള്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയപ്പോള്‍ മോഹന്‍ലാലിനോടൊപ്പം സിനിമ കാണാന്‍ പോയ രസകരമായ അനുഭവമാണ് ലക്ഷ്മി ഗോപാലസ്വാമി പങ്കുവെയ്ക്കുന്നത്.
” അമേരിക്കയില്‍ സ്റ്റേജ് ഷോയില്‍ എത്തിയപ്പോളാണ് മോഹന്‍ലാല്‍ പറയുന്നത് ബ്രാഡ് പിറ്റിന്റെ ഒരു അടിപൊളി ഇംഗ്ലീഷ് പടം അടുത്തുള്ള തിയേറ്ററില്‍ ഓടുന്നുണ്ടെന്നും നല്ല സിനിമയാണെന്ന് പറഞ്ഞു മുകേഷ്, വിനീത് എന്നിവര്‍ക്ക് ഒപ്പം തന്നോടും വരാന്‍ വാശി പിടിച്ചു. ഒടുവില്‍ മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരം സിനിമക്ക് പോയി. തിയേറ്ററില്‍ എത്തി സിനിമ തുടങ്ങിയപ്പോള്‍ പരസ്പരം മുഖം നോക്കി ഇരിക്കേണ്ട അവസ്ഥ വന്നു. കാരണം സിനിമ ജര്‍മ്മന്‍ ഭാഷയിലായിരുന്നു.
ആര്‍ക്കും ഒന്നും മനസിലാകാതെ ഇരുന്നപ്പോള്‍ ലാലേട്ടന്‍ പോപ്കോണും കഴിച്ചു കൊണ്ട് സിനിമ ആസ്വദിച്ചു കാണുന്നു. കഴിച്ചു തുടങ്ങി 7 മിനിറ്റ് കൊണ്ട് അത് തീര്‍ത്തു. പിന്നീട് ഓരോ സീന്‍ വരുമ്പോളും മോഹന്‍ലാലും മുകേഷും കൂടി ഇരുന്നു ഉറക്കെ പൊട്ടിച്ചിരിക്കാനും തുടങ്ങി. അവരുടെ ഒപ്പം ഇരുന്നാല്‍ സമയം പോകുന്നത് അറിയില്ല. ഞങ്ങളെ അവിടെ ഉള്ളവര്‍ക്ക് അറിയാത്തത് കൊണ്ട് അത് അവര്‍ ശരിക്ക് ആസ്വദിച്ചു” – ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
Leave a Comment