ഇടുക്കി ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് രോഗം; ചികിത്സയിലുള്ളത് 55 പേര്‍

ഇടുക്കി: ജില്ലയില്‍ ഇന്ന് 3പേര്‍ക്ക് രോഗബാധബസ്ഥിരീകരിച്ചു.

1, 2. ജൂണ്‍ 17 ന് ഡല്‍ഹിയില്‍ നിന്നും കാര്‍ മാര്‍ഗം വീട്ടില്‍ എത്തിയ #വെള്ളത്തൂവല്‍ സ്വദേശികള്‍ (49 വയസ്സ്, 33 വയസ്സ്). രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 49 വയസ്സുകാരനെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

3. ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം എത്തിയ നെടുങ്കണ്ടം #എഴുകുംവയല്‍ സ്വദേശി (64). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ജില്ലയിലെ #2ബപേര്‍ ഇന്ന് #രോഗമുക്തി നേടി.

ഹൈദരാബാദില്‍ നിന്നുമെത്തി ജൂണ്‍ 15 ന് കോവിഡ് സ്ഥിരീകരിച്ച പെരുവന്താനം സ്വദേശിയായ ഡോക്ടര്‍, അബുദാബിയില്‍ നിന്നെത്തി ജൂണ്‍ 12 ന് കോവിഡ് സ്ഥിരീകരിച്ച കൊക്കയാര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

ഇതോടെ ഇടുക്കി സ്വദേശികളായ 55 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Follow us: pathram online

pathram:
Leave a Comment