ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15 പേര്‍ക്ക്

ആലപ്പുഴ: ഇന്ന് ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.പതിനൊന്ന് പേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

1.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 59വയസുള്ള ആലപ്പുഴ സ്വദേശി

2.ദുബായില്‍ നിന്നും 10/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

3.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46വയസുള്ള മാരാരിക്കുളം തെക്ക് സ്വദേശി

4.ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍11/6ന് എറണാകുളത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി

5.ഈ കുട്ടിയുടെ ബന്ധുവായ യുവാവിനാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്

6.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചേപ്പാട് സ്വദേശിയായ യുവാവ്

7.കുവൈറ്റില്‍ നിന്നും 16/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 49വയസുള്ള മാരാരിക്കുളം തെക്ക് സ്വദേശി

8.കുവൈറ്റില്‍ നിന്നും13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 51വയസുള്ള ആലപ്പുഴ സ്വദേശി .

9.ദുബായില്‍ നിന്നും 10/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മാവേലിക്കര സ്വദേശിയായ യുവാവ്

10.മുംബൈയില്‍ നിന്നും 12/6ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അരൂര്‍ സ്വദേശിനിയായ യുവതി

11.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ്

12.കുവൈറ്റില്‍ നിന്നും 13/ 6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കണ്ടല്ലൂര്‍ സ്വദേശിയായ യുവാവ്

13.കുവൈറ്റില്‍ നിന്നും 15/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്

14.കുവൈറ്റില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48വയസുള്ള ബുധനൂര്‍ സ്വദേശി

15.ഗോവയില്‍ നിന്നും 12/6ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 47വയസുള്ള മാവേലിക്കര സ്വദേശി. പതിമൂന്ന് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് 14 പേര്‍ രോഗമുക്തരായി.
ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 13 പേരും , മോസ്‌കോയില്‍ നിന്ന് എത്തി കണ്ണൂരില്‍ ചികിത്സയിലായിരുന്ന വെളിയനാട് സ്വദേശിയും രോഗവിമുക്തരായി.
ഡല്‍ഹിയില്‍ നിന്നെത്തിയ മുളക്കുഴ സ്വദേശി , മസ്‌കറ്റില്‍നിന്ന് വന്ന നൂറനാട് സ്വദേശി , അബുദാബിയില്‍ നിന്നെത്തിയ കരുവാറ്റ സ്വദേശി , ദുബായില്‍ നിന്ന് വന്ന ചേര്‍ത്തല സ്വദേശി , അബുദാബിയില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി , ഡല്‍ഹിയില്‍നിന്ന് വന്ന തലവടി സ്വദേശിനി , ദോഹയില്‍ നിന്ന് എത്തിയ ചെങ്ങന്നൂര്‍ സ്വദേശി , മുംബൈയില്‍ നിന്നെത്തിയ ഭരണിക്കാവ് സ്വദേശിനി , കുവൈറ്റില്‍ നിന്ന് എത്തിയ പുന്നപ്ര സ്വദേശിനി , ഹരിയാനയില്‍ നിന്നും വന്ന നൂറനാട് സ്വദേശി , കുവൈറ്റില്‍ നിന്നെത്തിയ തകഴി സ്വദേശി , കുവൈറ്റില്‍ നിന്ന് വന്ന ചെന്നിത്തല സ്വദേശി , കുവൈറ്റില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്.

ആകെ 122 പേര്‍ ചികിത്സയിലുണ്ട്.101 പേര്‍ രോഗമുക്തരായി

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment