എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് : കുത്തിവെപ്പ് എടുത്ത നാല്‍പ്പതോളം കുട്ടികളെയും കുടുംബങ്ങളെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു

കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനാണ് രോഗ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ ദിവസം നാല്‍പ്പതോളം കുട്ടികള്‍ക്ക് ആരോഗ്യപ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.

ഈ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയത്. കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തില്‍ ഉളളവരില്‍ അധികവും. നഴ്സിന്റെ ഭര്‍ത്താവിനും രോഗബാധ സ്ഥീരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment