ഒരു കുടുംബത്തിലെ മൂന്നുപേര്‍ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍

ന്യൂജഴ്‌സി: ഇന്ത്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ അമേരിക്കയില്‍ ന്യൂജഴ്‌സിയില്‍ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍. പുതുതായി വാങ്ങിയ വീട്ടിലാണ് അപകടം. ന്യൂജഴ്‌സിയിലെ ഈസ്റ്റ് ബ്രന്‍സ്വിക്കിലെ വസതിയില്‍ ഭരത്പട്ടേല്‍, മരുമകള്‍ നിഷ, നിഷയുടെ എട്ടുവയസുള്ള മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിനു പിന്നാലെയാണ് ദുരന്തം. വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് സൂചന. മൂന്നരയടി ആഴമുള്ളതാണ് കുളം. അഞ്ച് കിടക്കമുറികളുള്ള വീട് ഭരത് പട്ടേല്‍ കഴിഞ്ഞ മാസമാണ് മൂന്നുകോടി നാല്‍പത് ലക്ഷം രൂപയ്ക്ക് വാങ്ങിയത്.

pathram:
Related Post
Leave a Comment