ലോറിയില്‍ നിന്നു പറന്നു വീണ മേശയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ തലകീഴായി മറിഞ്ഞ് അപകടം ; ഡോ. ഗോപകുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ലോറിയില്‍ നിന്നു പറന്നു വീണ മേശയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ തലകീഴായി മറിഞ്ഞ് അപകടം. മറിഞ്ഞ കാര്‍ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നിന്നതിനാല്‍ കായലില്‍ വീഴാതെ രക്ഷപ്പെട്ടു. മീയ്യണ്ണൂര്‍ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ(38)ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ കൊല്ലം ബൈപാസിലെ മങ്ങാട് പാലത്തിലായിരുന്നു അപകടം. മേവറം ഭാഗത്തേക്കു ഗോപകുമാര്‍ പോകുന്നതിനിടെ എതിര്‍ദിശയില്‍ വീട്ടു സാധനങ്ങള്‍ കയറ്റിപ്പോയ ലോറിയില്‍ നിന്നു മേശ തെറിച്ചു വീഴുന്നതു കണ്ടു കാര്‍ വെട്ടിച്ചു. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയിലിടിച്ചു തലകീഴായി മറിഞ്ഞു.

ഗോപകുമാര്‍ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയിലേക്കു വീട്ടുസാധനങ്ങളുമായി പോയ ലോറിയുടെ വശങ്ങളില്‍ ഗ്രില്‍ ഉള്ളതിനാല്‍ സാധനങ്ങള്‍ കെട്ടിവച്ചിരുന്നില്ല. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment