വയനാട് ജില്ലയിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍

വയനാട് : ജില്ലയില്‍ രണ്ട്‌പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്നും ജൂണ്‍ പതിനാറാം തിയതി ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശി 24 കാരനും ജൂണ്‍ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂപ്പൈനാട് സ്വദേശിയായ ഏഴു വയസുകാരന്റെ അമ്മയ്ക്കുമാണ് (33 ) ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി രോഗമുക്തരായി. മെയ് 27 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പനമരം സ്വദേശി 53 കാരനും ജൂണ്‍ 4 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൂഡല്ലൂര്‍ സ്വദേശി 47 കാരിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

217 പേര്‍ ഇന്ന് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിട്ടുണ്ട്. ഇന്നലെ നിരീക്ഷണത്തിലായ 272 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3585 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 38 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും 1603 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

follow us: pathram online

pathram:
Related Post
Leave a Comment