ലക്ഷണക്കണക്കിന് മനുഷ്യരുടെ ജീവന്‍ കവര്‍ന്ന് കൊറോണ വൈറസ് മുന്നേറുമ്പോള്‍ സാധ്യമായ മരുന്നുകളെല്ലാം അതിനെതിരെ പയറ്റി നോക്കുകയാണ് ശാസ്ത്രലോകം. എച്ച്ഐവി മരുന്നും പോളിയോ വാക്സിനും മലേറിയയ്ക്കുള്ള മരുന്നുമൊക്കെ ഇത്തരത്തില്‍ കോവിഡിനെതിരെ ഫലപ്രദമാണോ എന്ന പരീക്ഷണങ്ങള്‍ നടക്കുന്നു. ഇതിനിടെ, എംഎംആര്‍ (മീസില്‍സ്, മംസ്, റൂബെല്ല) വാക്സിന്‍ കടുത്ത കോവിഡ്-19 ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
അണുബാധയുമായി ബന്ധപ്പെട്ട നീര്‍ക്കെട്ടും പഴുപ്പും നിയന്ത്രിക്കുന്നതിന് എംഎംആര്‍ വാക്സിന് സാധിക്കുമെന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ ജേണലായ എം ബയോയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശത്തിലെ നീര്‍ക്കെട്ടും പഴുപ്പുമാണ് പലപ്പോഴും കോവിഡ് രോഗികളുടെ നില വഷളാക്കുന്നതും അവരെ മരണത്തിലേക്ക് നയിക്കുന്നതും.
യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റിലെ കോവിഡ്-19 പോസിറ്റീവായ 955 നാവികര്‍ക്ക് താരതമ്യേന കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാവിക സേനയില്‍ ജോലിക്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന എംഎംആര്‍ വാക്സിന്റെ പ്രഭാവം മൂലമാകാം ഇതെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. ജനങ്ങള്‍ കൃത്യമായി എംഎംആര്‍ വാക്സിനുകള്‍ എടുക്കുന്ന സ്ഥലങ്ങളില്‍ കോവിഡ് മരണ നിരക്ക് കുറവാണെന്നും കണക്കുകള്‍ അടിവരയിടുന്നു.
കോവിഡ് കുട്ടികളില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കാത്തതും അവര്‍ വാക്സിന്‍ എടുത്തിട്ട് അധിക നാളാകാത്തതിനാലാണെന്നും കോവിഡിനെതിരെയുള്ള എംഎംആര്‍ വാക്സിന്‍ പ്രതിരോധം സ്ഥിരീകരിക്കുന്നതിന് ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തണമെന്നും ഗവേഷകര്‍ പറയുന്നു. നഴ്സിങ് ഹോമുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവര്‍ എംഎംആര്‍ വാക്സിനെടുക്കുന്നത് നന്നായിരിക്കുമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു
follow us pathram online
Leave a Comment