24 മണിക്കൂറിനിടെ രാജ്യത്ത് 14,933 കോവിഡ് കേസുകള്‍; മരിച്ചവരുടെ എണ്ണം 14011 ആയി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,933 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,40,215 ആയി ഉയര്‍ന്നു (4.4 ലക്ഷം). 312 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 14,011 ആയി. രാജ്യത്ത് നിലവില്‍ 1,78,014 പേര്‍ ചികിത്സയിലാണ്. ഇതുവരെ 2,48,190 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 1,35,796 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 6,283 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തി. 62,655 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,233 പേര്‍ മരിച്ചു. മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 62,087 ആയി. ഇതുവരെ 794 പേര്‍ മരിച്ചു. ഗുജറാത്തില്‍ ഇതുവരെ 27,825 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 1,684 ആയി.

ഉത്തര്‍പ്രദേശില്‍ 18,322 കേസുകളും രാജസ്ഥാനില്‍ 15,232 കേസുകളും റിപ്പോര്‍ട്ട്‌ െചയ്തിട്ടുണ്ട്. ബംഗാളില്‍ ഇതുവരെ 14,358 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ ആകെ കേസുകളുടെ എണ്ണം 12,078 ആയി. ഹരിയാനയില്‍ 11,025 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

follow us pathram online

pathram:
Related Post
Leave a Comment