2000ത്തിലേറെ പേര്‍ ഇന്ന് കൊച്ചിയിലെത്തും

വിദേശ രാജ്യങ്ങളില്‍നിന്നും രണ്ടായിരത്തിലേറെപ്പേര്‍ 12 വിമാനങ്ങളിലായി ഇന്ന് കൊച്ചിയിലെത്തും. ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം മുംബൈ, ചെന്നൈ വഴി രാവിലെ 7ന് കൊച്ചിയിലെത്തും. ഇതിനു പുറമെ എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങള്‍ പുലര്‍ച്ചെ 1നും 1.30നും ഉച്ചയ്ക്ക് 12.30നുമെത്തും.

സലാം എയറിന്റെ മസ്‌കത്ത് വിമാനം 11.15നും ഇന്‍ഡിഗോയുടെ ദോഹ വിമാനം 13.55നുമെത്തും. ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിട്ട് 5.40നും ദമാമില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം രാത്രി 9.30നുമെത്തും. കുവൈത്തില്‍ നിന്നുള്ള ഗോ എയര്‍ വിമാനം വൈകിട്ട് 6.50നും ദുബായില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് വിമാനം രാത്രി 10.15നുമെത്തും.

ബഹ്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ രാത്രി 8.30നും 11നുമെത്തും. ഇന്നലെ രാജ്യാന്തര ടെര്‍മിനലില്‍ 8 വിമാനങ്ങളിലായി 1700 യാത്രക്കാരെത്തി. ആഭ്യന്തര ടെര്‍മിനലില്‍ 32 സര്‍വീസുകള്‍ വരികയും പോവുകയും ചെയ്തു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment