തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 9 പേര്‍ വിദേശത്തു നിന്നും വന്നവര്‍; വിശദവിവരങ്ങള്‍..

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 22 ) 11 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. ഒൻപതു പേർ വിദേശത്തു നിന്നും വന്നവരും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതും ഒരാൾക്ക് സമ്ബർക്കത്തിലോടെ രോഗം വന്നതുമാണ്. അവരുടെ വിവരങ്ങൾ:

1. കരമന സ്വദേശി 23 വയസ്സുള്ള യുവാവ്. ജൂൺ 15 ന് ചെന്നൈയിൽ നിന്നും സുഹൃത്തിനൊപ്പം സ്കൂട്ടറിൽ തിരുവനന്തപുരം എത്തി. അവിടെ നിന്നും സർക്കാർ ക്വാറന്റൈൻ സെൻ്ററിലാക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

2. വെഞ്ഞാറമൂട് സ്വദേശി 37 വയസ്സുള്ള പുരുഷൻ. ജൂൺ 16 ന് കുവൈറ്റിൽ നിന്നും ജസീറ എയർ വെയ്‌സിന്റെ J9 1405 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കി. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

3. കരിക്കകം സ്വദേശി 55 വയസ്സുള്ള പുരുഷൻ. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്യുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

4. മരുതൻകുഴി സ്വദേശി 25 വയസ്സുള്ള യുവാവ്. ജൂൺ 13 ന് കുവൈറ്റിൽ നിന്നും കുവൈറ്റ് എയർ വെയ്‌സിന്റെ KU 1351 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്.സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

5. തുമ്പ സ്വദേശി 27 വയസ്സുള്ള യുവാവ്. ജൂൺ 13 ന് കുവൈറ്റിൽ നിന്നും കുവൈറ്റ് എയർ വെയ്‌സിന്റെ KU 1351 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്.സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

6. പൊഴിയൂർ സ്വദേശി 29 വയസ്സുള്ള യുവാവ്. ജൂൺ 13 ന് കുവൈറ്റിൽ നിന്നും ഇൻഡിഗോയുടെ 6E 9488 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്.സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

7. കൈതമുക്ക് സ്വദേശി 54 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് ഖത്തറിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും ടാക്സിയിൽ പെയ്ഡ് ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്.സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

8. മടവൂർ സ്വദേശി 34 വയസ്സുള്ള പുരുഷൻ. ജൂൺ 21 ന് ദുബൈയിൽ നിന്നും എയർ ഇന്ത്യയുടെ IX 1540 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ ദുബായിയിൽ കഴിഞ്ഞിരുന്നയാൾക്കു കോവിഡ് പോസിറ്റീവ് ആയിരുന്നതിനാൽ ഇദ്ദേഹത്തിനെ വിമാനത്താവളത്തിൽ നിന്നും മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. തുടർന്നുള്ള സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു.

9. നെയ്യാറ്റിൻകര സ്വദേശി 60 വയസ്സുള്ള പുരുഷൻ. ജൂൺ 15 ന് ദമാമിൽ നിന്നും ഇൻഡിഗോയുടെ 6E 9371 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ പെയ്ഡ് ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്.രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

10. തിരുനെൽവേലി സ്വദേശി 27 വയസ്സുള്ള യുവാവ്. ജൂൺ 19 ന് മുംബൈയിൽ നിന്നും കുടുംബസമേതം ട്രെയിനിൽ തിരുവനന്തപുരം എത്തി. ഇദ്ദേഹത്തിന്റെ പിതാവിന് മറ്റു രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും ഇദ്ദേഹം ബൈസ്റ്റാൻഡറായി അവിടെ താമസിക്കുകയുമായിരുന്നു. മുംബൈയിൽ നിന്നെത്തിയതായതിനാൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്ആക്കുകയും ചെയ്തു. മറ്റു കുടുംബാംഗങ്ങൾക്ക് സ്വാബ് പരിശോധനയിൽ നെഗറ്റീവ് ആയതിനാൽ അവരെ തിരുനെൽവേലിയിലേക്കു അയച്ചു.

11. ആനയറ സ്വദേശി 27 വയസ്സുള്ള യുവാവ് . ജൂൺ 19 ന് ദുബായിൽ നിന്നും എയർ അറേബ്യയുടെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും ടാക്സിയിൽ പെയ്ഡ് ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

follow us: pathram online

pathram:
Related Post
Leave a Comment