പാക്കിസ്ഥാനും ഇന്ത്യയെ ആക്രമിക്കുന്നു; ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യൂ. റജൗരി ജില്ലയിലാണ് ആക്രമണമുണ്ടായത്. ജൂണ്‍ അഞ്ച് മുതല്‍ അതിര്‍ത്തിയിലെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സൈനികനാണ് ഇദ്ദേഹം.

പൂഞ്ച്, രജൗറി മേഖലകളില്‍ ഇന്നലെ മുതല്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. നൗഷേരയിലും ഇന്ന് വെടിവയ്പുണ്ടായി. ഈ വര്‍ഷം ഇതുവരെ 1,400 ല്‍ ഏറെ തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 3168 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നു. 2018ല്‍ 1629 തവണയും.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment