മലവെള്ളപ്പാച്ചിലില്‍പെട്ട് നവവധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ പുഴിയില്‍ മുങ്ങി; നാട്ടുകാര്‍ രക്ഷപെടുത്തുന്ന വീഡിയോ വൈറല്‍

മലവെള്ളപ്പാച്ചിലില്‍ പെട്ട നവവധൂവരന്മാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച കാര്‍ നദിയിലെ ഒഴുക്കില്‍ പെടുകയായിരുന്നു. ഒഴുകിപ്പോയ കാറിലെ യാത്രക്കാരെ നാട്ടുകാര്‍ സാഹസികമായാണ് രക്ഷിക്കുന്നത്. ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്ന മലായ് നദിയിലാണ് കാര്‍ വീണത്. കല്യാണച്ചടങ്ങുകള്‍ക്കു ശേഷം വധുവിന്റെ ഗ്രാമത്തിലേയ്ക്ക് പോകുകയായിരുന്നു കല്യാണസംഘം.

പാതി മുങ്ങിയ നിലയില്‍ കാര്‍ നദിയിലൂടെ ഒഴുകുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ നദിയില്‍ ചാടി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. കാറിന്റെ ചില്ല് തകര്‍ത്ത് വധൂവരന്‍മാരെ പുറത്തെത്തിച്ചു. വടം കെട്ടി ഇവരെയും ബന്ധുക്കളെയും സാഹസികമായി കരയിലെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment