മോദിയെ ആക്രമിച്ച രാഹുലിന് പിഴച്ചു..!!; സറണ്ടര്‍ മോദി, സുരേന്ദര്‍ മോദിയായി…!!!

ചൈന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തപ്പോള്‍ വന്ന പിഴവിനെ പരിഹസിച്ച് ബി.ജെ.പി.നേതാക്കള്‍. ‘സറണ്ടര്‍’ (കീഴടങ്ങല്‍) മോദി എന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് ‘സുരേന്ദര്‍’ മോദിയായി. വൈകാതെ രാഹുലിനെതിരേ പരിഹാസവുമായി ബി.ജെ.പി.നേതാക്കള്‍ രംഗത്തെത്തി.

നെഹ്രുഗാന്ധി കുടുംബത്തിന്റെ മുഖമുദ്രയാണ് കീഴടങ്ങല്‍ (സറണ്ടര്‍) എന്ന് അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. രാഹുല്‍ഗാന്ധി ചൈനീസ് ഗാന്ധിയാണെന്നായിരുന്നു ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സയുടെ പരിഹാസം.

ബി.ജെ.പി.യുടെ സാമൂഹികമാധ്യമവിഭാഗം മേധാവി അമിത് മാളവ്യയാകട്ടെ രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ രാജീവ് ഗാന്ധി നേരിട്ട ബൊഫോഴ്‌സ് അഴിമതിയാരോപണം ചൂണ്ടിക്കാട്ടിയാണ് രംഗത്തെത്തിയത്. പിതാവിന്റെ ബൊഫോഴ്‌സ് കളങ്കം മറയ്ക്കാനാണ് റഫാല്‍ ഇടപാടിനെ രാഹുല്‍ ചോദ്യംചെയ്തതെന്ന് മാളവ്യ പറഞ്ഞു. നെഹ്രുവിന്റെ തെറ്റുകളെ വെള്ളപൂശാനാണ് മോദിയെ രാഹുല്‍ തുടര്‍ച്ചയായി ആക്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment