അധിനിവേശ കശ്മീരില്‍ ചൈനീസ് യുദ്ധവിമാനം

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങളില്‍ പാക്കിസ്ഥാന്റെ പിന്തുണയും ചൈന തേടുന്നുവെന്നു സൂചന. പാക്ക് അധിനിവേശ കശ്മീരിലെ സ്‌കര്‍ദു വ്യോമതാവളത്തില്‍ ചൈനീസ് യുദ്ധവിമാനങ്ങളുടെ നീക്കം സംബന്ധിച്ച ഇന്റിലിജന്‍സ് വിവരം ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പാക്ക്, ചൈന അതിര്‍ത്തികളില്‍ വ്യോമസേന അതീവ ജാഗ്രതയിലാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.

ചെങ്ദു ജെ 10 വിഭാഗത്തിലുള്ള 10 യുദ്ധവിമാനങ്ങള്‍ സ്‌കര്‍ദുവില്‍ എത്തിയതായാണു സൂചന.
ലഡാക്കിനു സമീപം പാക്കിസ്ഥാന്റെ ഭാഗത്തുള്ള വ്യോമതാവളമായ ഇവിടെ ഇത്രയധികം വിമാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment