മഹാരാഷ്ട്രയില്‍ 3870 പുതിയ കോവിഡ് കേസുകള്‍; 1000 രോഗികളെ കണ്ടെത്താനാവാത്തതില്‍ ആശങ്ക

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 1,32,075 ആയതിനിടെ, മുംബൈയില്‍ 1,000 രോഗികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ ആശങ്ക. പുതിയ രോഗികള്‍ 3,870. ഇന്നലെ 101 പേര്‍ മരിച്ചതോടെ മൊത്തം മരണം 6,085 ആയി.

കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തില്‍ കൃത്യമായ വിലാസം നല്‍കാത്തതാണുരോഗികളെ കണ്ടെത്താന്‍ കഴിയാത്തതിനു കാരണമെന്നു മുംബൈ കോര്‍പറേഷന്‍ പറയുന്നു. ചിലരാകട്ടെ, പോസീറ്റിവാണന്ന് അറിയുമ്പോള്‍ മുങ്ങുകയാണ്.

അതേസമയം മഹാരാഷ്ട്രയില്‍ 88 പേര്‍ക്കു കൂടി രോഗം കണ്ടെത്തിയതോടെ കോവിഡ് ബാധിച്ച പൊലീകാര്‍ 40,28 ആയി. 47 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 1500 പൊലീസുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്. ഒരാള്‍ മരിച്ചു. കര്‍ണാടകയില്‍ 3 പൊലീസുകാരാണു മരിച്ചത്. ബെംഗളൂരുവില്‍ മാത്രം 38 പൊലീസുകാര്‍ക്കു രോഗം.

follow us: pathram online

pathram:
Related Post
Leave a Comment