ഇന്ത്യ-ചൈന സേനകള്‍ ഏറ്റുമുട്ടിയത് 3 തവണ..പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യ – ചൈന സേനകള്‍ ഏറ്റുമുട്ടിയത് 3 തവണ. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുമായി സേനാ നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ത്യന്‍ ഭാഗത്തേക്കു കടന്നുകയറി പട്രോള്‍ പോയിന്റ് 14ല്‍ ചൈനീസ് സേന സ്ഥാപിച്ച െടന്റ് നീക്കം ചെയ്യാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

ലഫ്. കേണല്‍ റാങ്കിലുള്ള സേനാ കമ്പനി കമാന്‍ഡര്‍ ആണ് അവിടേക്കു പോകാനിരുന്നതെങ്കിലും മേലുദ്യോഗസ്ഥനായ കേണല്‍ സന്തോഷ് ബാബു ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. ചൈനീസ് സേന ഇന്ത്യന്‍ ഭാഗത്തു നിര്‍മിച്ച െടന്റ് സന്തോഷും സംഘവും തീവച്ച് നശിപ്പിച്ചു. ഇതേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് സംഘത്തെ കീഴ്‌പ്പെടുത്തിയ ഇന്ത്യന്‍ സേന അതിര്‍ത്തിക്കപ്പുറത്തേക്ക് അവരെ ബലമായി നീക്കവേയാണ് എതിര്‍ഭാഗത്തു നിന്ന് കൂടുതല്‍ സേനാംഗങ്ങളെത്തി ക്രൂര ആക്രമണം അഴിച്ചുവിട്ടത്.

ആദ്യം ഇന്ത്യന്‍ ഭാഗത്തും പിന്നീട് ചൈനീസ് പ്രദേശത്തേക്കും നീണ്ട ഏറ്റുമുട്ടല്‍ അര്‍ധരാത്രിയോടെ ഇരു ഭാഗത്തുമുള്ള കൂട്ടപ്പൊരിച്ചിലായി. ഇതോടെ ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ ഭാഗമായ ഖടക് കമാന്‍ഡോ സംഘവും സ്ഥലത്തെത്തി ചൈനീസ് നിരയെ നേരിട്ടു. ചൈനീസ് ഭാഗത്തും കമാന്‍ഡോ സംഘമുണ്ടായിരുന്നു.

follow us: PATHRAM ONLINE

pathram:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51