ഇടുക്കിയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് ; രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…

ഇടുക്കി: ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ജൂണ്‍ 19 ന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് 2 പേര്‍ക്ക് രോഗം ബാധിച്ചത്.

1. രാജകുമാരി കുരുവിളാസിറ്റി സ്വദേശി (65). സര്‍ജറിക്ക് മുന്നോടിയായി ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവ് ആയത്.

2. ജൂണ്‍ 6 ന് ബഹ്റൈന്‍ ല്‍ നിന്നെത്തിയ #മാങ്കുളം സ്വദേശിനി (28).കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

3. ജൂണ്‍ 6 ന് ചെന്നൈയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ മൂന്നാര്‍ #കാന്തല്ലൂര്‍ സ്വദേശി(35). സ്വന്തം വാഹനത്തില്‍ കൊച്ചിയില്‍ നിന്നും വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

4. ജൂണ്‍ 9 ന് തമിഴ്‌നാട്ടില്‍ നിന്നും വന്ന കുമളി #റോസാപൂക്കണ്ടം സ്വദേശി. ഭാര്യയോടും മകനോടുമൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

5. #കട്ടപ്പന സ്വദേശിനി (31). ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ജൂണ്‍ 19 ന് ഭര്‍ത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ് നടത്തി. (സമ്പര്‍ക്കം)

6. #കട്ടപ്പന സ്വദേശിനി (57). ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ജൂണ്‍ 19 ന് മകളുടെ ഭര്‍ത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ് നടത്തി. (സമ്പര്‍ക്കം)

7. #കട്ടപ്പന സ്വദേശിനിയായ ആശാ പ്രവര്‍ത്തക (43).

8. ജൂണ്‍ 7 ന് വെസ്റ്റ് ബംഗാളില്‍ നിന്ന് തൊടുപുഴയിലെത്തിയ #തൊടുപുഴ സ്വദേശി (40). അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പമാണ് തൊടുപുഴയിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

9,10&11. #മൂന്നാര്‍ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേര്‍ക്ക്. അമ്മയും മക്കളുമാണ്. ജൂണ്‍ 10 നാണ് ഇവര്‍ തമിഴ്‌നാട്ടില്‍ പോയി വന്നത്.
മാതാവ് (33), എട്ടും ആറും വയസുള്ള 2 പെണ്‍കുട്ടികള്‍. മൂവരും വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

ഇതോടെ ഇടുക്കി സ്വദേശികളായ 49 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
follow us: PATHRAM ONLINE

pathram:
Leave a Comment