” ഇന്ത്യക്കാരെ ഇപ്പോള്‍ എനിക്ക് ഇഷ്ടമല്ല.. ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പോണ്‍ താരം റെനി ഗ്രേസി

” ഇന്ത്യക്കാരെ ഇപ്പോള്‍ എനിക്ക് ഇഷ്ടമല്ല.. ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പോണ്‍ താരം റെനി ഗ്രേസി. സൂപ്പര്‍ കാര്‍ റേസിംഗ് ചാമ്പ്യനായിരുന്ന റെനി ഗ്രേസി പിന്നീട് പോണ്‍ മേഖലയിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യക്കാര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായാണ് റെനി രംഗത്ത് വന്നത്.

കോപ്പി റൈറ്റ് ലംഘിച്ച് തന്റെ പേജില്‍ നിന്നും തന്റെ എക്സ്‌ക്ലൂസിവ് ചിത്രങ്ങള്‍ അടക്കം മോഷ്ടിക്കുന്നുവെന്നാണ് റെനി ഇന്ത്യക്കാര്‍ക്കെതിരെ ആരോപിക്കുന്നത്. കാര്‍ റേസിംഗില്‍ നിന്ന് റെനി പോണ്‍ മേഖലയില്‍ എത്തിയതറിഞ്ഞ് നിരവധി ഇന്ത്യക്കാര്‍ ഇവരുടെ ‘ഹോട്ട്’ ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്ത് ഗൂഗിളിലെത്തിയിരുന്നു. തുടര്‍ന്നാണ് ഒരു അഡല്‍ട്ട് സബ്സ്‌ക്രിപ്ഷന്‍ സൈറ്റില്‍ ഇന്ത്യക്കാര്‍ക്കെതിരെ റെനി രൂക്ഷ പ്രതികരണവുമായി എത്തിയത്.

” ഇന്ത്യക്കാരെ ഇപ്പോള്‍ എനിക്ക് ഇഷ്ടമല്ല.. അവരെ പേജില്‍ നിന്ന് ഒറ്റയടിക്ക് നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്.. എന്റെ ചിത്രങ്ങള്‍ മോഷ്ടിക്കുന്നത് നിര്‍ത്തൂ.” – റെനി കുറിച്ചു. കോപ്പിറൈറ്റുള്ള ഇത്തരം ഉള്ളടക്കം മോഷ്ടിച്ചാല്‍ ഇന്ത്യക്കാര്‍ക്കെതിരെ ഇനി നിയമ നടപടി സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ പ്രവേശനം ഇല്ലെന്നും തന്റെ പേജിലുള്ള ഇന്ത്യക്കാരെ മുഴുവന്‍ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും റെനി വ്യക്തമാക്കി.

follow us: PATHRAM ONLINE

pathram:
Leave a Comment