തിരുവനന്തപുരത്ത് ഇന്ന് കോവിഡ് ബാധിച്ച 9 പേരുടെ വിശദ വിവരങ്ങള്‍…

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 21 ) 9 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. എട്ട് പേർ വിദേശത്തു നിന്നും വന്നവരും ഒരാൾ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ

1. പട്ടം കേശവദാസപുരം സ്വദേശി 35 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് റിയാദിൽ നിന്നും എയർ ഇന്ത്യയുടെ AI 1940 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ നെയ്യാറ്റിൻകരയിലെ സർക്കാർ ക്വാറന്റൈൻ സെൻ്ററിലാക്കിയിരുന്നു രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

2. പോത്തൻകോട് ശാന്തിഗിരി സ്വദേശി 36 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് കുവൈറ്റിൽ നിന്നും ഇൻഡിഗോയുടെ 6E 9488 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കി. ഇദ്ദേഹത്തിനൊപ്പം വിമാനത്തിൽ സഞ്ചരിച്ച ഇടുക്കി സ്വദേശിക്ക് കോവിഡ് പോസിറ്റീവ് അയതിനാൽ സ്വാബ് പരിശോധിച്ചു. പോസിറ്റീവ് അയതിനെ തുടർന്ന് ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

3. വഞ്ചിയൂർ കുന്നുകുഴി സ്വദേശി 58 വയസ്സുള്ള പുരുഷൻ. ജൂൺ 11ന് ചെന്നൈയിൽ നിന്നും ഇൻഡിഗോയുടെ 6E 6558 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും പ്രത്യേക ക്യാബിൻ തിരിച്ച ടാക്സിയിൽ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കി. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

4. വർക്കല സ്വദേശി 48 വയസ്സുള്ള പുരുഷൻ. മേയ് 29 ന് അബുദാബിയിൽ നിന്നും എയർ ഇന്ത്യയുടെ IX 1538 തിരുവന്തപുരം വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്. ജൂൺ 14 ശേഷം ഹോം ക്വാറന്റൈനിൽ ആയിരുന്നു. ഇദ്ദേഹത്തിനൊപ്പം വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരന് കോവിഡ് പോസിറ്റീവ് അയതിനാൽ സ്വാബ് പരിശോധിച്ചു. ഫലം പോസിറ്റീവ് അയതിനെ തുടർന്ന് CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

5. കണിയാപുരം സ്വദേശി 25 വയസ്സുള്ള യുവാവ്. ജൂൺ 3 ന് ദമാമിൽ നിന്നും ഗൾഫ് എയറിന്റെ GF 7270 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ ആശുപത്രിയിലേക്ക് മാറ്റി.

6. പൂന്തുറ സ്വദേശി 40 വയസ്സുള്ള പുരുഷൻ. ജൂൺ 3 ന് സൗദി അറേബ്യയിൽ നിന്നും ഗൾഫ് എയറിന്റെ GF 7270 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ ആശുപത്രിയിലേക്ക് മാറ്റി.

7. നാവായിക്കുളം സ്വദേശി 43 വയസ്സുള്ള പുരുഷൻ. ജൂൺ 19 ന് മസ്‌ക്കറ്റിൽ നിന്നും സലാം എയറിന്റെ OV 1489 നം വിമാനത്തിൽ കരിപ്പൂർ (കോഴിക്കോട്) വിമാനത്താവളത്തിൽ എത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും സ്വാബ് പരിശോധനക്ക് നൽകിയതിന് ശേഷം അവിടെ നിന്നും തിരുവനന്തപുരത്തു ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ ആശുപത്രിയിലേക്ക് മാറ്റി.

8 & 9 ബാലരാമപുരം സ്വദേശി 32 വയസ്സുള്ള പുരുഷൻ ഇദ്ദേഹത്തിൻ്റെ ഭാര്യ (21 വയസ്സ് ). ജൂൺ 14 ന് കുവൈറ്റിൽ നിന്നും ഗോ എയറിന്റെ G8 7084 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. ഇരുവരും ജൂൺ 17 വരെ ഹോം ക്വാറന്റൈനിൽ ആയിരുന്നു രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധിക്കുകയും കാരക്കോണം CFLTC യിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പരിശോധന ഫലം പോസിറ്റീവ് അയതിനെ തുടർന്ന് ഇദ്ദേഹത്തെ CFLTC ഹോമിയോ ആശുപത്രിയിലേക്കും ഇദ്ദേഹത്തിൻ്റെ ഭാര്യയെ ജനറൽ ആശുപത്രിയിലേക്കും മാറ്റി.

FOLLOW US: pathram online

pathram:
Leave a Comment