തൃശൂര്‍ ജില്ലയിലെ 11 കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി പുതുക്കി നിശ്ചയിച്ചു

തൃശൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി പുതുക്കി നിശ്ചയിച്ചു. 11 തദ്ദേശസ്ഥാപനങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തിയാണ് പുതുക്കി നിശ്ചയിച്ചത്.

ചേര്‍പ്പ്, അളഗപ്പനഗര്‍, തൃക്കൂര്‍, തോളൂര്‍, വാടാനപ്പള്ളി, അവണൂര്‍ ഗ്രാമ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയും പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ചാവക്കാട് നഗരസഭയിലെ1, 2, 16, 17, 18, 21 മുതല്‍ 28 വരെയും 31 32 ഡിവിഷനുകളും
സോണില്‍ നിന്ന് ഒഴിവാക്കി. വെള്ളാങ്കല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 1,7 മുതല്‍ 16 വരെയുള്ള വാര്‍ഡുകള്‍ ഒഴിവാക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 28 29 30 34 41 ഡിവിഷനുകളും സോണില്‍ നിന്ന് ഒഴിവാക്കി.

4 തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേകമായി നിശ്ചയിച്ച വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ തുടരും. ചാവക്കാട് നഗരസഭയിലെ 3 4 8 19 20 29 30 വാര്‍ഡുകള്‍, എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടുമുതല്‍ ആറുവരെയുള്ള വാര്‍ഡുകള്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ 14 15 വാര്‍ഡുകള്‍, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 24 മുതല്‍ 27 വരെയും 31 മുതല്‍ 33 വരെയുള്ള ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരും.

FOLLOW US: pathram online

pathram:
Leave a Comment